ചാബ​ഹാ​ര്‍ തു​റ​മു​ഖ വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി  ഇ​ന്ത്യ​ക്ക്​ മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന്​ അ​മേ​രി​ക്ക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാബ​ഹാ​ര്‍ തു​റ​മു​ഖ വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി  ഇ​ന്ത്യ​ക്ക്​ മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന്​ അ​മേ​രി​ക്ക

ചാബ​ഹാ​ര്‍ തു​റ​മു​ഖ വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി  ഇ​ന്ത്യ​ക്ക്​ മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന്​ അ​മേ​രി​ക്ക. ഇ​റാ​നെ​തി​രെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം തു​ട​രു​ന്ന​തി​നി​ടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ അമേരിക്കയുടെ അനുവാദം. അ​ഫ്​​ഗാ​നു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള റെ​യി​ൽ​പാ​ത നി​ർ​മാ​ണം അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളെ ഉ​പ​രോ​ധം ബാ​ധി​ക്കി​ല്ലെ​ന്ന്​ അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ ഡിപ്പാർട് മെന്റ്  വ​ക്​​താ​വ്​ വ്യ​ക്​​ത​മാ​ക്കി. 

അ​ഫ്​​ഗാ​നി​സ്താ​​ന്റെ സാ​മ്പ​ത്തി​ക വി​ക​സ​ന​വും പു​ന​ർ​നി​ർ​മാ​ണ​വും പ​രി​ഗ​ണി​ച്ചാ​ണ്​ ഉ​പ​രോ​ധ​ത്തി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ച​തെ​ന്നാ​ണ്​ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഇ​ന്ത്യ​യും ഇ​റാ​നും അ​ഫ്​​ഗാ​നി​സ്​​താ​നും  ചേ​ർ​ന്നാ​ണ്​ ചാബ​ഹാ​ര്‍ തു​റ​മു​ഖം വി​ക​സി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി 50 കോ​ടി ഡോ​ള​റാ​ണ്​ ഇ​ന്ത്യ  മു​ത​ല്‍ മു​ട​ക്കു​ന്ന​ത്.  

ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള എ​ട്ട് രാ​ജ്യ​ങ്ങ​ള്‍ക്ക് ഇ​റാ​നി​ല്‍നി​ന്ന് എ​ണ്ണ വാ​ങ്ങാ​ന്‍ അ​മേ​രി​ക്ക നേ​ര​േ​ത്ത അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ തു​റ​മു​ഖ വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി  സ​ഹ​ക​രി​ക്കാ​മെ​ന്ന്​ അ​റി​യി​ച്ച​ത്. 

പാ​കി​സ്താ​നെ ഒ​ഴി​വാ​ക്കി മ​ധ്യ ഏ​ഷ്യ​യി​ലേ​ക്കും അ​ഫ്ഗാ​നി​സ്​​താ​നി​ലേ​ക്കും ച​ര​ക്കു​നീ​ക്കം ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ് ചാബ​ഹാ​ര്‍ തു​റ​മു​ഖ​ത്തി​ന്റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്ത്യ കാ​ണു​ന്ന പ്ര​ധാ​ന കാ​ര്യം. ചാഹ​ബാ​ർ-​സ​ഹേ​ദ​ന്‍ ഇ​ട​നാ​ഴി​യു​ടെ ഭാ​ഗ​മാ​യി 500 കി.​മീ​റ്റ​ര്‍ റെ​യി​ല്‍പാ​ത നി​ർ​മി​ക്കാ​നു​ള്ള ക​രാ​റും ഇ​ന്ത്യ​ക്കാ​ണ്​ കി​ട്ടി​യ​ത്. 


LATEST NEWS