ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നു

ബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 72,436 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം, അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു.

ചൈനയിലെ ഹുബൈ പ്രവിശ്യയിലെ സഞ്ചാരനിയന്ത്രണം സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കി. ഉപയോഗിച്ച നോട്ടുകളും നാണയങ്ങളും വീണ്ടും വിപണിയിലെത്തും മുന്‍പ് അണുവിമുക്തമാക്കുന്നുണ്ടെന്ന് ചൈനീസ് സെന്‍ട്രല്‍ ബാങ്കും വ്യക്തമാക്കി. വുഹാൻ ഉൾപ്പെടെയുള്ള നഗരങ്ങൾ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്.

അതേസമയം, ചൈനയിൽ മാസ്‌കുകൾ ലഭിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് വിവരം. മാസ്‌കുകൾ വെക്കാതെ പുറത്തിറങ്ങാൻ പാടില്ല എന്നതിനാൽ മാസ്‌കുകൾ ലഭിക്കാത്ത പലരും വീടിനുള്ളിൽ തന്നെ കുടുങ്ങി കിടക്കുകയാണ്. കുടുങ്ങി കിടക്കുന്നവരിൽ മലയാളികൾ ഉൾപ്പെടെ ഉണ്ടെന്നാണ് വിവരം. വൈറസ് പകരാതിരിക്കാൻ മാസ്‌ക് ചൈനയിൽ നിരബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക് ഇല്ലാതെ ആളുകളെ കണ്ടാൽ പോലീസ് അറസ്റ്റ് ചെയ്യും.


LATEST NEWS