ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു: നാല് പേരുടെ നില ഗുരുതരം: 26 പേര്‍ക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു: നാല് പേരുടെ നില ഗുരുതരം: 26 പേര്‍ക്ക് പരിക്ക്

ബെയ്ജിങ്: ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പാരീസില്‍ നിന്ന് തെക്കുകിഴക്കന്‍ ചൈനീസ് നഗരമായ കുമിങ്ങിലേക്ക് പോയ ചൈനീസ് വിമാനം അപകടത്തില്‍പെട്ടത്. 

അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റുവെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. എം.യു 774 വിമാനമാണ് ചുഴിയില്‍പ്പെട്ടത്. നാല് പേരുടെ നില ഗുരുതരമാണെന്നും  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയതായി ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. എന്നാല്‍ പരിക്കുകള്‍ സംബന്ധിച്ച് സ്ഥീരീകരണം നല്‍കാന്‍ എയര്‍ലൈന്‍സ് തയ്യാറായിട്ടില്ല.

'വിമാനം രണ്ട് തവണ വലിയ ആകാശച്ചുഴിയില്‍ പെട്ടു. മൂന്ന് തവണ ചെറിയ തോതിലും ഈ അനുഭവം ഉണ്ടായി. ഏതാണ്ട് പത്ത് മിനിറ്റോളം ഇത് നീണ്ടു നിന്നു.'- ഒരു യാത്രക്കാരന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ഇത് രണ്ടാം തവണയാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുന്നത്. നേരത്തെ ജൂണ്‍ 11ന് സിഡ്നിയില്‍ നിന്ന് ഷാങ്ഹായിലേക്ക് പോയ വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു.


LATEST NEWS