ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്:  വിയറ്റ്‌നാമുമായി എന്തെങ്കിലും തരത്തില്‍ സൈനിക ബന്ധത്തിന് ഇന്ത്യ ശ്രമിച്ചാല്‍ അത് മേഖലയെ  പ്രക്ഷുബ്ധമാക്കുമെന്ന് ചൈന. ചൈനയെ എതിര്‍ക്കാന്‍ ഇത്തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ കയ്യും കെട്ടിയിരിക്കില്ലെന്നും ചൈന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ഇന്ത്യയ്‌ക്കെതിരായ ഭീഷണി.

ബെയ്ജിങ്ങിനോട് പ്രതികാരം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിയറ്റ്‌നാമുമായുള്ള സൈനിക ബന്ധത്തെ കൂടുതല്‍ പരിപോഷിപ്പിച്ചാല്‍ അത് മേഖലയില്‍ പ്രക്ഷുബ്ധാവസഥ സൃഷ്ടിക്കുമെന്നായിരുന്നു ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.മാത്രമല്ല ആ സൈനിക തന്ത്രത്തെ ചൈന ഒരു കാരണവശാലും കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ചൈന ഭീഷണിപ്പെടുത്തി

വിയറ്റ്‌നാമിന് ഇന്ത്യയുടെ ആകാശ് മിസൈല്‍ വില്‍ക്കുന്നത് ഒരു സാധാരണ ആയുധ വ്യാപാരം മാത്രമായിട്ടായിരുന്നു  ആദ്യം കണക്കിലെടുത്തത്. എന്നാല്‍ ചൈനയ്ക്ക് ഇന്ത്യയുടെ തിരിച്ചടി എന്ന രീതിയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതാണ് ഇത്തരത്തിലുള്ള പ്രതികരണത്തിലേക്കെത്തിച്ചത്. ഇന്ത്യയുടെ  എന്‍ എസ് ജി അംഗത്വത്തിനെതിരെ ചൈന നിലപാടെടുത്തതിനുള്ള പ്രതികാരമാണ് വിയറ്റ്‌നാമുമായുള്ള മിസൈല്‍ വ്യപാര നീക്കമെന്നാണ് ചൈനീസ് വിലയിരുത്തല്‍.

കഴിഞ്ഞ കുറെ കാലങ്ങളായി ഇന്ത്യ വിരുദ്ധ ലേഖനങ്ങള്‍ സ്ഥിരമായി ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതേ സമയം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്നതല്ല രാജ്യത്തിലെ സര്‍ക്കാരിന്റെ നിലപാടെന്ന് പ്രതീക്ഷിക്കുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
 


Loading...
LATEST NEWS