തായ്‌വാനുമായി നടത്തിക്കൊണ്ടിരിക്കുന്ന ആയുധ ഇടപാടുകള്‍ ഉടന്‍ നിര്‍ത്തണം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തായ്‌വാനുമായി നടത്തിക്കൊണ്ടിരിക്കുന്ന ആയുധ ഇടപാടുകള്‍ ഉടന്‍ നിര്‍ത്തണം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

ന്യൂയോര്‍ക്ക് : തായ്‌വാനുമായി നടത്തിക്കൊണ്ടിരിക്കുന്ന ആയുധ ഇടപാടുകള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്കയോട് ചൈന. തായ്‌വാനുമായി യു.എസ് നടത്തുന്ന 2.2 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പന ഉടന്‍ പിന്‍വലിക്കണമെന്നും എല്ലാത്തരം സൈനീക ബന്ധവും വിച്‌ഛേദിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

തായ്‌വാന് 108 അബ്രാസ് ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളും അതിന്റെ അനുബന്ധ ഉപകരണങ്ങളും വില്‍ക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ആയുധ വില്‍പ്പന സംബന്ധിച്ച്‌ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് പെന്‍ഗണ്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാങ് യു.എസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.


LATEST NEWS