ഹോങ്കോങ് ജനനധിപത്യത്തിനു നേരെ ചൈനീസ് വെടിവെപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോങ്കോങ് ജനനധിപത്യത്തിനു നേരെ ചൈനീസ് വെടിവെപ്പ്

ഹോങ്കോങ്: സ്വാതന്ത്ര്യം ആസ്വദിച്ച ജനത ഒരിക്കലും അത് നഷ്ടപ്പെടാന്‍ ആഗ്രഹിക്കില്ലെന്നതിന്‍റെ പ്രത്യക്ഷ തെളിവാണ് ഇന്ന് ഹോങ്കോങ്. ബ്രിട്ടനില്‍ നിന്ന് ചൈനയ്ക്ക് കൈമാറുമ്പോഴേ ഹോങ്കോങ് ജനത ചൈനയെന്ന ഭീകരനെ ഭയന്നിരുന്നു. അന്നുമുതല്‍ ചൈനയുമായി സ്വരചേര്‍ച്ച നിലനിര്‍ത്താന്‍ ഹോങ്കോങിന് കഴിഞ്ഞിട്ടില്ല. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ ഹോങ്കോങില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍.

മാവോയുടെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തോടെ ചൈന അധികാരത്തിന്‍റെ ഇരുമ്പ് മറയ്ക്കുള്ളിലേക്ക് സ്വയം വലിഞ്ഞു. ഇടയ്ക്ക് സാംസ്കാരിക വിപ്ലവത്തിന് ചൈനീസ് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചപ്പോള്‍, അവരുടെ ശരീരങ്ങളിലൂടെ ടാങ്കുകള്‍ കയറ്റിയിറക്കിയായിരുന്നു ചൈനീസ് ഭരണകൂടം പ്രതികരിച്ചത്.പ്രക്ഷോഭം അഞ്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഹോങ്കോങ് ജനതയുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലായിരുന്നു പ്രക്ഷോഭകാരികള്‍. സാധ്യമായ ഇടങ്ങളിലെല്ലാം പ്രതിഷേധിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ നടന്ന റോഡ് തടയലിന് നേരെയാണ് പൊലീസ് വെടിവയ്പുണ്ടായത്.

മുഖംമൂടിയണിഞ്ഞ് തന്‍റെ നേര്‍ക്ക് വരുന്ന യുവാവിനെ തോക്ക് ചൂണ്ടി പൊലീസ് ഭിഷണിപ്പെടുത്തി. അഞ്ച് മാസത്തോളം നീണ്ട പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതി ബില്‍ ഹോങ്കോങ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കിയിരുന്നു. തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ ഒന്നു മാത്രമാണ് ബില്ല് പിൻവലിക്കുകയെന്നും ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും സമരക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു.


LATEST NEWS