വില്ലാവിസെന്‍ഷിയോ തൂക്കുപാലം തകര്‍ന്ന് 11 പേര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വില്ലാവിസെന്‍ഷിയോ തൂക്കുപാലം തകര്‍ന്ന് 11 പേര്‍ മരിച്ചു

ബോഗോട്ട : കൊളംബിയയിലെ വില്ലാവിസെന്‍ഷിയോ ഗ്രാമത്തിലുള്ള തൂക്കുപാലം തകര്‍ന്ന് 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൂക്കുപാലമാണ് തകര്‍ന്നത്. ഭാരക്കൂടുതലാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ഈ പാലത്തില്‍ അവധി ദിനങ്ങളില്‍ ധാരാളം പേര്‍ എത്താറുണ്ടായിരുന്നു. മലയിടുക്കില്‍ നിന്ന് 80 മീറ്റര്‍( 265 അടി) ഉയരത്തില്‍ നിര്‍മ്മിച്ചിരുന്ന പാലമാണ് തകര്‍ന്നത്. കൊല്ലപ്പെട്ടവരില്‍ ചെറിയ കുട്ടികളും ഉള്‍പ്പെടുന്നു.


Loading...
LATEST NEWS