രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി കോംഗോ സര്‍ക്കാര്‍; 700 തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഒപ്പുവെച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി കോംഗോ സര്‍ക്കാര്‍; 700 തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഒപ്പുവെച്ചു

കിന്‍ഷസ: കോംഗോയില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നു. ജയിലിലുള്ള എഴുനൂറ് തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ പുതിയ പ്രസിഡന്റ് ഫെലിക്സ് തിസികേദി ഒപ്പുവെച്ചു.  

മോചിപ്പിക്കപ്പെടുന്ന 700 രാഷ്ട്രീയ തടവുകാരില്‍ പ്രമുഖ പ്രതിപക്ഷ നേതാക്കളുമുണ്ട്. 2009ല്‍ ഇരുപത് വര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട ഫെര്‍മിന്‍ യാങ്ങാബിയും ഫ്രാങ്ക് ഡിയോങ്കോയും മോചിപ്പിക്കപ്പെടുന്നവരിലുണ്ടെന്ന് പ്രസിഡന്റിനോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. 

മുന്‍ പ്രസിഡന്റ് ജോസഫ് കബിലയുടെ ഭരണകാലത്ത് ദേശ സുരക്ഷാ നിയമങ്ങള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എല്ലാ തടവുകാരും. തെരഞ്ഞെടുപ്പു കാലത്തെ ഫെലിക്സ് തിസികേദിയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു രാഷ്ട്രീയ തടവുകാരുടെ മോചനം.