കൊറോണ മരിച്ചവരുടെ എണ്ണം 1631 ആയി ഉയര്‍ന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,535

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊറോണ മരിച്ചവരുടെ എണ്ണം 1631 ആയി ഉയര്‍ന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,535

ബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് (കോവിഡ് 19) ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1631 ആയി ഉയര്‍ന്നു. 143 കേസുകള്‍ പുതുതതായി റിപ്പോര്‍ട്ട് ചെയ്തതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഹ്യുബെ പ്രവിശ്യയില്‍ പുതുതായി 2240 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 139 മരണങ്ങള്‍ നടന്നതായും ദേശീയ ആരോഗ്യ മിഷന്‍ വ്യക്തമാക്കി. ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,535 ആയെന്നാണു ഔദ്യോഗിക വിവരം.

കോവിഡ് 19 ബാധിച്ച്‌ ചൈനയില്‍ ഇന്നലെ മാത്രം 116 പേര്‍ മരിച്ചു. ആകെ 64, 600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്താകെ 1486 പേര്‍ മരിച്ചു. ഇതില്‍ 1483 പേരും ചൈനയിലാണ്. അതിനിടെ ജപ്പാനിലും കോവിഡ് 19 ബാധിച്ച്‌ 80കാരി മരിച്ചു. നേരത്തെ ഹോങ്കോംഗ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതം മരിച്ചിരുന്നു. വൈറസ് സ്ഥിരീകരിച്ച കേസുകള്‍ കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയെന്ന് ചൈനീസ് അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതിനിടെ കൊറോണ വൈറസ് ബാധ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും സ്ഥിരീകരിച്ചു. ഈജിപ്തില്‍ നിരീക്ഷണത്തിലുള്ള വിദേശപൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം കെയ്‌റോ വിമാനത്താവളം വഴി എത്തിയ യാത്രക്കാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.