ഭീതിവിതച്ച് കൊറോണ​: മരണം 41 ആയി; വൈറസ്​ ബാധിച്ചവരുടെ എണ്ണം 1000 കടന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭീതിവിതച്ച് കൊറോണ​: മരണം 41 ആയി; വൈറസ്​ ബാധിച്ചവരുടെ എണ്ണം 1000 കടന്നു

ബെയ്​ജിങ്: പടർന്ന് പിടിക്കുന്ന കൊറോണ വൈറസ്​ ചൈനയിൽ എടുത്തത് 41 ജീവനുകൾ. അനൗദ്യോഗിക കണക്ക് പ്രകാരമുള്ള മരണ നിരക്ക് ഇതിന്റെ പല മടങ്ങാണെന്നാണ് വിവരം. ആയിരത്തിലേറെ പേർക്കു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 29 പ്രവിശ്യകളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്​. മരണനിരക്ക്​ വീണ്ടും ഉയർന്നേക്കാമെന്നാണ്​ സൂചന. 

ആരോഗ്യസമിതിയുടെ റിപ്പോർട്ട്​ പ്രകാരം ചൈനയിൽ വെള്ളിയാഴ്​ചക്കുള്ളിൽ 180 പേരിൽ കൂടി വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. ഹുബൈ പ്രവിശ്യയിൽ 752 പേർ ചികിത്സയിലുണ്ടെന്നും ആരോഗ്യ സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

രാജ്യത്തെ വൈറസ്​ ബാധ പകരുന്നത്​ തടയാൻ ചൈന വുഹാൻ ഉൾപ്പെടെ 13 നഗരങ്ങൾ അടച്ചു. മധ്യചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ഗതാഗതം തടഞ്ഞാണു വൈറസിനെതിരെ പ്രതിരോധം ശക്തമാക്കിയത്. വൈ​റ​സ്​ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വു​ഹാ​ൻ ന​ഗ​ര​ത്തേ​യും സ​മീ​പ പ​ട്ട​ണ​ങ്ങ​ളാ​യ ഹു​വാ​ങ്​​ഗ്ഗാ​ങ്​, ഇ​സൗ​വു​ എന്നിവിടങ്ങളിലെ  റെ​യി​ൽ, വ്യോ​മ, ജ​ല ഗ​താ​ഗ​തം സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. മൂ​ന്നു ന​ഗ​ര​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന തി​യ​റ്റ​ർ, ഇ​ൻ​റ​ർ​നെ​റ്റ്​ ക​ഫേ, വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​െ​യ​ല്ലാം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ത​ല​സ്ഥാ​ന​മാ​യ ബെ​യ്​​ജി​ങ്ങി​ലും പൊ​തു​പ​രി​പാ​ടി​ക​ളെ​ല്ലാം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ചൈ​നീ​സ്​ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക്ഷേ​ത്രാ​ഘോ​ഷ​ങ്ങ​ള​ട​ക്കം റ​ദ്ദാ​ക്കി​യ​വ​യി​ൽ​പ്പെ​ടും.

അതേസമയം, ഹോങ്കോങ്, മക്കാവു, തയ്‌വാൻ, ജപ്പാൻ, സിംഗപ്പുർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, വിയറ്റ്നാം, യുഎസ് എന്നിവിടങ്ങളിൽ രോഗബാധ കണ്ടെത്തി. യു.കെയിൽ മുൻകരുതലെന്ന നിലയിൽ 14 പേർക്കു പരിശോധന നടത്തി. ദക്ഷിണ കൊറിയയിൽ രണ്ടാമതൊരാളിൽകൂടി വൈറസ് കണ്ടെത്തി. ജപ്പാനിലും ഒരാൾക്കു രോഗം സ്ഥിരീകരിച്ചു. തായ്‌ലൻഡിൽ 5 പേർക്കാണു രോഗബാധ.  


LATEST NEWS