കൊറോണ: കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും വൈറസ് വ്യാപനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊറോണ: കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും വൈറസ് വ്യാപനം

യുഎഇ: ഇറാനും യുഎഇക്കും പുറമെ കൊറോണ രോഗം കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ബഹ്‌റൈനിലും കുവൈത്തിലും അഫ്ഗാനിസ്ഥാനിലും രോഗം സ്ഥിരീകരിച്ചു. കുവൈത്തിൽ മൂന്നു പേർക്കും ബഹ്‌റൈനിലും അഫ്ഗാനിസ്ഥാനിലും ഓരോരുത്തര്‍ക്കുമാണ് രോഗം. ഇറാനിൽ നിന്നെത്തിയവരിലാണ് വൈറസ് ബാധയെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ബഹ്റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയങ്ങൾ വ്യക്തമാക്കി. ഇറാനോടു ചേര്‍ന്നുള്ള ഹെറാത്ത് പ്രവിശ്യയിലാണ് അഫ്ഗാനിസ്ഥാനില്‍ രോഗം സ്ഥിരീകരിച്ചത്. ഗൾഫ് മേഖലയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പതിമൂന്നായി. ഒൻപതു പേർക്കാണ് യുഎയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.


LATEST NEWS