ഇന്ത്യ ചൈന അതിര്‍ത്തിയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികാഭ്യാസം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികാഭ്യാസം

ബീജിങ്: ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ മൂന്നാഴ്ചയായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടയില്‍ വീണ്ടും സൈനികാഭ്യാസവുമായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. 11 മണിക്കൂര്‍ നീണ്ട വെടിവയ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സൈനികര്‍ നടത്തിയത്. എന്നാല്‍  സേനയ്ക്കു വേണ്ടിയുള്ള പരിശീലനമാണ് ഇവിടെ  നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സൈനികാഭ്യാസത്തിന്റെ വിഡിയോ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. 96 യുദ്ധടാങ്കുകളും പീരങ്കികളും സൈനികാഭ്യാസത്തില്‍ സൈന്യം പ്രയോഗിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്. ചൈന  സോംപെല്‍റി ഭാഗത്ത് റോഡ് നിര്‍മാണം തുടങ്ങിയതിനെ ആദ്യം ഭൂട്ടാനും പിന്നീട് ഇന്ത്യയും എതിര്‍ത്തു. ചൈന അതിര്‍ത്തി ലംഘിച്ചുവെന്ന  ഇന്ത്യയുടെ ആരോപണം ചൈന തള്ളികളയുകയും, ഇന്ത്യന്‍ സെന്യമാണ് അതിര്‍ത്തി ലംഘിച്ചിരിക്കുന്നത് എന്ന് ആരോപിക്കുകയും ചെയ്തു.