ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഖലക്കെതിരെ 707 കോടിയുടെ മാനനഷ്ടക്കേസുമായി യുവതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഖലക്കെതിരെ 707 കോടിയുടെ മാനനഷ്ടക്കേസുമായി യുവതി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടണെതിരെ 100 മില്യണ്‍ ഡോളറിന്റെ(707 കോടി രൂപ) മാനനഷ്ടക്കേസുമായി യുവതി. ഹോട്ടലിലെ താമസത്തിനിടയില്‍ തന്റെ ദൃശ്യങ്ങള്‍ ഒളിക്ക്യാമറ വെച്ചു പകര്‍ത്തിയതായും പിന്നീട് ഇതു പല പോണ്‍സൈറ്റുകളിലും അടക്കം പേരു വരെ പരാമര്‍ശിച്ച് പ്രദര്‍ശിപ്പിച്ചുവെന്നും യുവതി പറയുന്നു.

യുവതിയുടെ നഗ്നമായ ദൃശ്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. സംഭവം നടന്നിട്ട് 3 വര്‍ഷമായെങ്കിലും യുവതി കാര്യമറിഞ്ഞത് ഇപ്പോഴാണ്. യുവതിയുടെ ദൃശ്യങ്ങളുള്ള പോണ്‍സൈറ്റുകളുടെ ലിങ്കടക്കം ഭീഷണി വന്നതിനെ തുടര്‍ന്നാണ് യുവതി കാര്യമറിയുന്നത്. ആദ്യം കാര്യമാക്കാതിരുന്നെങ്കിലും ഇതു പിന്നീട് മറ്റു സൈറ്റുകളിലേക്കും വ്യാപിച്ചു.

അല്‍ബനിയിലെ ഹാംടണ്‍ ഇന്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ 2015 ജൂലൈയില്‍ താമസിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. നിയമബിരദധാരിയായ യുവതി ഒരു പരീക്ഷയെഴുതുന്നതിനാണ് അല്‍ബനിയിലെത്തിയത്. ഈ പ്രശ്‌നം കൊണ്ട് തനിക്ക് മാനസികമായും അല്ലാതെയും ഒരുപാടു ബുദ്ധിമുട്ടുകള്‍ വന്നുവെന്നും ചികില്‍സക്കടക്കം പണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.

യുവതിയു പേരിലുണ്ടാക്കിയ വ്യാജ ഇമെയിലിലൂടെ ഈ ദൃശ്യം ബന്ധുക്കളിലേക്കും സഹപാഠികളിലേക്കും പ്രചരിച്ചു. എന്നാല്‍ അന്വേഷണത്തില്‍ ക്യാമറകളൊന്നും കണ്ടെത്താനായില്ലെന്നും തങ്ങള്‍  അധിതികളുടെ സുരക്ഷക്കും സ്വകാര്യതക്കുമാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ഹില്‍ട്ടണും വ്യക്തമാക്കി.