മെ​ക്സി​ക്ക​ന്‍ മ​തി​ല്‍: ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്രഖ്യാപിക്കാന്‍ മടിക്കില്ലെന്നാവര്‍ത്തിച്ച് ട്രംപ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെ​ക്സി​ക്ക​ന്‍ മ​തി​ല്‍: ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്രഖ്യാപിക്കാന്‍ മടിക്കില്ലെന്നാവര്‍ത്തിച്ച് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മടിക്കില്ലെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണത്തിന് ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. 

അ​മേ​രി​ക്ക​യി​ല്‍ മെ​ക്സി​ക്ക​ന്‍ മ​തി​ലി​നെ ചൊ​ല്ലി​യു​ള്ള ഭ​ര​ണ​പ്ര​തി​സ​ന്ധി തു​ട​രു​ന്നതിനിടെ ട്രം​പ് അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ഫ​ണ്ടു ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ല്‍ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​ന​ത്തി​ന് ത​നി​ക്ക് പൂ​ര്‍​ണ അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.

അതേസമയം, ഭരണപ്രതിസന്ധി മൂന്നാഴ്ചയായി തുടരുന്നതിനിടെ ട്രം​പി​നെ​തി​രേ സ​മ​ര​ക്കാ​ര്‍ വാ​ഷിം​ഗ്ട​ണി​ല്‍ തെ​രു​വി​ലി​റ​ങ്ങി.  ട്രഷറി അടച്ച് പൂട്ടിയിട്ട് ഇരുപത് ദിവസം പിന്നിടുകയാണ്. ഭ​ര​ണ​പ്ര​തി​സ​ന്ധി മൂ​ലം എ​ട്ട് ല​ക്ഷം പേ​ര്‍​ക്കാ​ണ് ശ​ന്പ​ളം മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. 

മെ​ക്സി​ക്ക​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ മ​തി​ലോ സ്റ്റീ​ല്‍ വേ​ലി​യോ കെ​ട്ടു​ന്ന​തി​നു പ​ണം അ​നു​വ​ദി​ക്കാ​ന്‍ ഡെ​മോ​ക്രാ​റ്റ് ഭൂ​രി​പ​ക്ഷ​മു​ള്ള ജ​ന​പ്ര​തി​നി​ധി സ​ഭ ത​യാ​റാ​വാ​ത്ത​താ​ണ് ഭാ​ഗി​ക ഭ​ര​ണ​സ്തം​ഭ​ന​ത്തി​ന് ഇ​ട​യാ​ക്കി​യിരിക്കുന്നത്


LATEST NEWS