താൻ നടത്തിയ പദപ്രയോഗം കഠിനമായിരുന്നു; ഡോണൾഡ് ട്രംപ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

താൻ നടത്തിയ പദപ്രയോഗം കഠിനമായിരുന്നു; ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: കുടിയേറ്റക്കാരെക്കുറിച്ചു നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചില ‘വൃത്തികെട്ട’ രാജ്യങ്ങളിൽനിന്നുള്ളവരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ചോദിവിവാദമായത്. ആഫ്രിക്കൻ രാജ്യങ്ങളെ ഉദ്ദേശിച്ചാണു ട്രംപിന്റെ പ്രതികരണമെന്നാണു വിലയിരുത്തൽ. എന്നാൽ താൻ നടത്തിയ പദപ്രയോഗം കഠിനമായിരുന്നുവെന്നും അതേസമയം വാർത്തയിൽ പറയുന്നതരം വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

കുടിയേറ്റ പദ്ധതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് യുഎസിനെ ശക്തിപ്പെടുത്താനാണ്. ചില രാഷ്ട്രീയ പ്രവർത്തകർ വിദേശരാജ്യങ്ങൾക്കായാണു പ്രവർത്തിക്കുന്നത്. എന്നാൽ പ്രസിഡന്റ് ട്രംപ് യുഎസിലെ ജനതയ്ക്കുവേണ്ടി നിലകൊള്ളുന്നുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് രാജ് ഷാ പറഞ്ഞു. കോൺഗ്രസിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തിൽ ട്രംപ് പൊട്ടിത്തെറിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 
 


LATEST NEWS