മയക്ക് മരുന്ന് വില്‍പ്പന: എട്ടുപേര്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മയക്ക് മരുന്ന് വില്‍പ്പന: എട്ടുപേര്‍ അറസ്റ്റില്‍

അബുദാബി: മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിച്ച സ്ത്രീകളടക്കം എട്ടുപേര്‍ അബുദാബിയില്‍ പോലീസ് പിടിയിലായി. എട്ടുപേരും ഏഷ്യന്‍വംശജരാണ്. ഇവരില്‍ മൂന്ന്‌പേര്‍ സ്ത്രീകളുമാണ്. 500 ഗ്രാം മയക്കുമരുന്നാണ് ഇവരുടെ പക്കല്‍നിന്ന് പോലീസ് കണ്ടെടുത്തത്.
ഇവര്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്നത് ആഘോഷരാവുകളിലും പാര്‍ട്ടികളിലും വരുന്ന  യുവാക്കള്‍ക്കാണെന്ന് അബുദാബി പോലീസ് ലഹരിവിരുദ്ധവകുപ്പ് ഡയറക്ടര്‍ ലെഫ്റ്റനന്റ് താഹിര്‍ ഗാരിബ് അല്‍ ദാഹരി പറഞ്ഞു. ഈ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലാവുന്നത്.
 


LATEST NEWS