കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ദുബൈ നഗരസഭയുടെ സൗജന്യ കുടവിതരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ദുബൈ നഗരസഭയുടെ സൗജന്യ കുടവിതരണം


ദുബൈ: കടുത്ത ചൂടില്‍ കാല്‍നട യാത്ര ചെയ്യുന്നവര്‍ക്ക് ദുബൈ നഗരസഭയുടെ ആശ്വാസ നടപടി. നഗരസഭ ദാന വര്‍ഷത്തിന്റെ ഭാഗമായി വെയിലില്‍ നിന്ന് രക്ഷനല്‍കുന്ന ഉന്നത നിലവാരമുള്ള കുടകള്‍ സൗജന്യമായി നല്‍കുകയാണ്. ഞായറാഴ്ച കോര്‍പ്പറേറ്റ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗം കൂടിയായി നഗരസഭ ജീവനക്കാരാണ് കുട വിതരണം തുടങ്ങിയത്. മെട്രോ സ്‌റ്റേഷനിലും പാര്‍ക്കുകളിലും കടല്‍ത്തീരങ്ങളിലുമാണ് കുടകള്‍ വിതരണം ചെയ്യുന്നത്.'ചൂടിനെ മറികടക്കാന്‍ ദുബൈ നഗരസഭ നിങ്ങളുടെ കൂടെയുണ്ട്, കാരണം നിങ്ങള്‍ സന്തോഷത്തിന്റെ ദുബൈയിലാണ്' എന്ന് പറഞ്ഞുകൊണ്ടാണ് കുട വിതരണം. ദേരയിലെ നഗരസഭ ആസ്ഥാനത്തിന് മുന്നിലും കുട വിതരണമുണ്ടാകും. ദിവസവും രാവിലെ ചില മണിക്കൂറിലായിരിക്കും വിതരണം.