വഴിയരികില്‍ നിന്നും കളഞ്ഞുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ച മലയാളിക്ക് ദുബായ് പൊലീസിന്റെ ആദരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വഴിയരികില്‍ നിന്നും കളഞ്ഞുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ച മലയാളിക്ക് ദുബായ് പൊലീസിന്റെ ആദരം

ദുബായ്: വഴിയരികില്‍ നിന്നും കളഞ്ഞുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ച മലയാളിക്ക് ദുബായ് പൊലീസിന്റെ ആദരം. കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കി മാതൃകയായത് തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി ജുലാഷ് ബഷീറാണ്. ബര്‍ദുബായ് റഫയിലെ റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ ചെറിയ ബാഗ് തുറന്ന് നോക്കിയപ്പോള്‍ 24000 ദിര്‍ഹവും ചാര്‍ജ് ഇല്ലാത്ത ഒരു പഴയ മൊബൈല്‍ ഫോണും കണ്ടു. ഉടന്‍ ദുബായ് പൊലീസിനെ വിളിച്ച് വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ബാഗ് ഏറ്റുവാങ്ങുകയും ചെയ്തു. റഫ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഫോണ്‍ ചാര്‍ജ് ചെയത് അതില്‍ കണ്ട ഒരു നമ്ബരില്‍ വിളിക്കുകയായിരുന്നു. മറുതലയ്ക്കല്‍ ഫോണെടുത്ത ശിവകുമാര്‍, തന്റെ സ്ഥാപനത്തിലെ പാചകക്കാരന്‍ ശെല്‍വരാജിന്റേതാണ് ബാഗെന്ന് സ്ഥിരീകരിച്ചു. തമിഴ്‌നാട് നാഗപട്ടണം സ്വദേശിയാണ് ശെല്‍വരാജ്. പണം നഷ്ടപ്പെട്ടതോടെ രക്തസമ്മര്‍ദം കൂടി മുറിയില്‍ കിടക്കുകയായിരുന്നു ശെല്‍വരാജ്. പിന്നീട് ഇവര്‍ പൊലിസ് സ്റ്റേഷനിലെത്തി പണം കൈപറ്റുകയായിരുന്നു.


LATEST NEWS