കേരളത്തോടൊപ്പം ദുബായ് പോലീസും: വീഡിയോ വൈറൽ ആകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തോടൊപ്പം ദുബായ് പോലീസും: വീഡിയോ വൈറൽ ആകുന്നു

ദുബായ്: മഴക്കെടുതിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് യു എ ഇ സർക്കാർ 700  കോടി നൽകിയതിന് പിന്നാലെ ദുബായ് പോലീസ് രംഗത്തെത്തിയിരിക്കുന്നു. കൈവിടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്' എന്ന പോലീസിന്റെ  വീഡിയോ സന്ദേശം വൈറലാകുന്നു.

ദുബായ് പോലീസും യുഎഇ സര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കിയ വീഡിയോ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രളയത്തില്‍ അകപ്പെട്ടവരെ ഹെലികോപ്ടറില്‍ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തതിന്റെയടക്കം ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോയില്‍ കൈവിടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന സന്ദേശമാണ് ദുബായ് പോലീസ് നല്‍കുന്നത്. 

ദുബായ് പോലീസിലെ മലയാളി ഉദ്യോഗസ്ഥനായ അബ്ദുല്‍ അസീസിന്റെ മലയാളത്തിലുള്ള സന്ദേശവും വീഡിയോയിലുണ്ട്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ ഭരണാധികാരികള്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരുന്നു