ഇറാൻ – ഇറാഖ് അതിർത്തിയിലെ ഭൂചലനം ; മരണസംഖ്യ 414ആയി ഉയര്‍ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇറാൻ – ഇറാഖ് അതിർത്തിയിലെ ഭൂചലനം ; മരണസംഖ്യ 414ആയി ഉയര്‍ന്നു

ടെഹ്റാൻ∙ ഇറാൻ – ഇറാഖ് അതിർത്തിയി ഞായറാഴ്ച രാത്രിയിലുണ്ടായ  ഭൂചലനത്തിൽ മരണസംഖ്യ 414 ആയി. മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതര്‍ അറിയിച്ചു.7.3 തീവ്രതയുള്ള ഭൂകമ്പം തുർക്കി, ഇസ്രയേൽ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു .7235 പേർക്കു പരുക്കേറ്റതായാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരുലക്ഷത്തോളം ആളുകള്‍ക്ക് തങ്ങളുടെ വീടുകള്‍ നഷ്ടമായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുകയാണ്.   

ഇറാഖി കുർദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെ വിറപ്പിച്ചു.പ്രാദേശിക സമയം രാത്രി 9.20നാണ് നാശം വിതച്ച ഭൂചലനം ഉണ്ടായത്. ഭൂചലനം കാര്യമായി ബാധിച്ചത് ഇറാനിലാണ്. ഇത് വരെയുള്ള കണക്കനുസരിച്ച് 407 പേരാണ് മരിച്ചത്. 6700 പേർക്കു പരിക്കേറ്റു. 70,000 പേർ ഭവനരഹിതരായി. ഇറാഖിൽ ഏഴുപേർ മരിക്കുകയും 535 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇറാനിലെ 14 പടിഞ്ഞാറൻ പ്രവിശ്യകളിൽ ഭൂചലനം അനുഭവപ്പെട്ടു. അതിൽ കെർമാൻഷാ പ്രവിശ്യയിലാണു കൂടുതൽ നാശം സംഭവിച്ചത്. 

ഇറാഖിൽ ഏറ്റവും കൂടുതൽ നാശമുണ്ടായതു കുർദ് മേഖലയിലെ സുലൈമാനിയ പ്രവിശ്യയിൽപെട്ട ദർബണ്ടിഖാൻ നഗരത്തിലും. ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന സാഗ്രോസ് മലയുടെ ഇരുവശത്തുമാണു നാശമുണ്ടായിരിക്കുന്നത്.118 തവണ തുടർചലനങ്ങളുമുണ്ടായി.മണ്ണിടിഞ്ഞു റോഡ്‌ തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വിവിധയിടങ്ങളില്‍ ടെലിഫോണ്‍ ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു.ഷാർജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി.