ഇറാനിൽ വീണ്ടും ഭൂചലനം: 5.4 തീവ്രത രേഖപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇറാനിൽ വീണ്ടും ഭൂചലനം: 5.4 തീവ്രത രേഖപ്പെടുത്തി

ടെഹ്റാൻ: ഇറാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി. ആളപായം ഉണ്ടായിട്ടില്ല. 

ഇന്ന് രാവിലെ ഇറാന്റെ തെക്കൻ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. അബുദാബിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി വാർത്തകളുണ്ട്. രാവിലെ 11: 40നാണ് ഇറാനിൽ ഭൂചലനം സംഭവിച്ചതെന്ന് യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഇറാനിൽ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്.