ഗ​ള്‍​ഫി​ല്‍ ഇ​ന്ന്​ ബ​ലി​പെ​രു​ന്നാ​ള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗ​ള്‍​ഫി​ല്‍ ഇ​ന്ന്​ ബ​ലി​പെ​രു​ന്നാ​ള്‍

മ​ക്ക: വി​ശു​ദ്ധ​ഹ​ജ്ജി​​​​ന്റെ ഭാ​ഗ​മാ​യ അ​റ​ഫ​ദി​നം ക​ഴി​ഞ്ഞ്​ സൗ​ദി​യി​ലും ഗ​ള്‍​ഫ്​ നാ​ടു​ക​ളി​ലും ഇ​ന്ന്​ ബ​ലി​പെ​രു​ന്നാ​ള്‍. അ​റ​ഫ​യി​ല്‍ പ്രാ​ര്‍​ഥ​ന​യി​ല്‍ പങ്കെടു​ത്ത ഹാ​ജി​മാ​ര്‍​ക്ക്​ ഐക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌​ ഇ​ന്ന​ലെ മു​സ്​​ലീം​ക​ള്‍ വ്ര​ത​മെ​ടു​ത്തു. ഹാ​ജി​മാ​ര്‍ അ​റ​ഫ​സം​ഗ​മ​ത്തി​ല്‍ പങ്കെ​ടു​ത്ത്​ ശ​നി​യാ​ഴ്​​ച പു​ല​ര്‍​ച്ചെ​യോ​ടെ മി​നാ​യി​ല്‍ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി. അ​റ​ഫ സം​ഗ​മം ക​ഴി​ഞ്ഞ്​ സൂ​ര്യാ​സ്​​ത​മ​ന​ത്തോ​ടെ മു​സ്​​ദ​ലി​ഫ​യി​ല്‍ വ​ന്ന്​ ആ​കാ​ശച്ചോട്ടില്‍ വി​ശ്ര​മി​ച്ചാ​ണ്​ തീ​ര്‍​ഥാ​ട​ക​ര്‍ മി​നാ​യി​ലേ​ക്ക്​ തി​രി​ച്ച​ത്. അ​വി​ടെ നി​ന്ന്​ ശേ​ഖ​രി​ച്ച ക​ല്ലു​ക​ളു​മാ​യി ഇ​ന്ന്​ ജം​റ​യി​ല്‍ ആ​ദ്യ​ക​ല്ലേ​റു​ക​ര്‍​മം പൂ​ര്‍​ത്തി​യാ​ക്കും.

ത​ല​മു​ണ്ഡ​നം ചെ​യ്യ​ലും ബ​ലി​യ​റു​ക്ക​ലും മ​ക്ക ഹ​റ​മി​ല്‍ ഹ​ജ്ജി​നു ശേ​ഷ​മു​ള്ള ഉം​റ നി​ര്‍​വ​ഹി​ക്ക​ലു​മാ​യി തി​ര​ക്കു​ള്ള ദി​ന​മാ​ണ്​ ഹാ​ജി​മാ​ര്‍​ക്കി​ന്ന്. സൗ​ദി അ​റേ​ബ്യ​ക്ക്​ പു​റ​മെ യു.​എ.​ഇ, ബ​ഹ്​​റൈ​ന്‍, കു​വൈ​ത്ത്, ഖ​ത്ത​ര്‍ തു​ട​ങ്ങി​യ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ന്​ ഈ​ദാ​ഘോ​ഷം ന​ട​ക്കും. അതേസമയം ഒ​മാ​നി​ല്‍ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ പെ​രു​ന്നാ​ള്‍. രാ​ഷ്​​ട്ര​നാ​യ​ക​ര്‍ ജ​ന​ങ്ങ​ള്‍​ക്കും വി​വി​ധ ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും ഈ​ദ്​ ആ​ശം​സ നേ​ര്‍​ന്നു. പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി നൂ​റു​ക​ണ​ക്കി​ന്​ ത​ട​വു​കാ​ര്‍​ക്ക്​ മോ​ച​ന​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഹ​ജ്ജ്​ ക​ര്‍​മ​ത്തി​​​​​​െന്‍റ സു​പ്ര​ധാ​ന ദി​ന​ത്തി​ല്‍ 22 ല​ക്ഷ​ത്തോ​ളം തീ​ര്‍​ഥാ​ട​ക​രാ​ണ്​ അ​റ​ഫ​യി​ല്‍ സം​ഗ​മി​ച്ച​ത്.22 ല​ക്ഷ​ത്തോ​ളം തീ​ര്‍​ഥാ​ട​ക​രാ​ണ്​ അ​റ​ഫ​യി​ല്‍ സം​ഗ​മി​ച്ച​ത്.


LATEST NEWS