അമേരിക്കയിൽ അടിയന്തിരാവസ്ഥ; മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാൻ നീക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കയിൽ അടിയന്തിരാവസ്ഥ; മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാൻ നീക്കം

അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രംപിന്റെ സ്വപ്ന പദ്ധതിയായ മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. എന്നാൽ, മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷ അംഗങ്ങൾ ഉറച്ചുനിൽക്കുകയാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനവുമായെത്തി.  കോൺഗ്രസിനെ മറികടന്ന് ഫണ്ട് വിനിയോഗിക്കാനുള്ള നീക്കം അധികാര ദുർവിനിയോഗമാകുമെന്നായിരുന്നു വിമർശനം. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കൊപ്പം റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 


LATEST NEWS