ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റാ​ഗ്രാ​മും പ​ണി​മു​ട​ക്കി; ഉടന്‍ പരിഹരിക്കുമെന്ന് ഫേസ്ബുക്കിന്‍റെ ട്വീറ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റാ​ഗ്രാ​മും പ​ണി​മു​ട​ക്കി; ഉടന്‍ പരിഹരിക്കുമെന്ന് ഫേസ്ബുക്കിന്‍റെ ട്വീറ്റ്

വാ​ഷിം​ഗ്ട​ണ്‍: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളാ​യ ഫേ​സ്ബു​ക്, ഇ​ന്‍​സ്റ്റാ​ഗ്രാം എ​ന്നി​വ‍​യു​ടെ സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ടു. പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകൾ ഷെയർ ചെയ്യാനും ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി പ​ത്തോ​ടെ​യാ​ണ് ഫേ​സ്ബു​ക് പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ​ത്.

ഇ​ന്‍​സ്റ്റാ​ഗ്രാ​മും സ​മാ​ന​മാ​യ പ്ര​ശ്നം നേ​രി​ട്ടു. വാ​ട്സാ​പ്പി​ലും മീ​ഡി​യ ഫ​യ​ല്‍ ഷെ​യ​ര്‍ ചെ​യ്യാ​ന്‍ പ​ല​ര്‍​ക്കും ത​ട​സം നേ​രി​ട്ടു.  വാട്സാപ്പിലും മീഡിയ ഫയൽ ഷെയർ ചെയ്യാൻ പലർക്കും തടസം നേരിട്ടു. പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും ഫേസ്ബുക് ട്വിറ്ററിൽ അറിയിച്ചു.


 
 ഇന്ന് രാവിലെ ജി മെയില്‍ സേവനങ്ങള്‍ക്കും തടസം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മെസഞ്ചര്‍ സംവിധാനങ്ങള്‍ തടസമില്ലെങ്കിലും പലയിടങ്ങളിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനോ കമന്‍റുകളിടാനോ സാധിക്കുന്നില്ല.  അതേസമയം പ്രശ്നം  ഡി ഡോസ് അറ്റാക്ക് മൂലം അല്ല എന്നും ഫേസ്ബുക് അറിയിച്ചു

ഒരു സർവീസ് ഉപയോഗിക്കാൻ ആ സെർവേറിന് സാധിക്കാവുന്നതിൽ / കൈകാര്യം ചെയ്യാവുന്നതിൽ അധികം റിക്വസ്റ്റ് അയക്കുന്ന രീതിയില്‍.അതിനായി ഹാക്കർ മാർ പ്രത്യകം കോഡ് സെറ്റ് ചെയ്ത് നടത്തുന്ന ആക്രമണം ആണ് ഡി ഡോസ് (Denial-of-service attack) അറ്റാക്ക്.


LATEST NEWS