വ്യാജ വിമാന ടിക്കറ്റ് : ട്രാവല്‍സ് ജീവനക്കാരനെ ഷാര്‍ജ പൊലീസ് പിടികൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യാജ വിമാന ടിക്കറ്റ് : ട്രാവല്‍സ് ജീവനക്കാരനെ ഷാര്‍ജ പൊലീസ് പിടികൂടി

ഷാര്‍ജ: കുടുംബ സമേതം വേനല്‍കാലത്ത് ഉല്ലാസത്തിനായി വിവിധ നാടുകളിലേക്കും സ്വദേശങ്ങളിലേക്കും പോകുന്നവര്‍ക്ക് വ്യാജ വിമാന ടിക്കറ്റ് നല്‍കി വഞ്ചിച്ച ആളെ ഷാര്‍ജ പൊലീസ് പിടികൂടി. ഖോര്‍ഫക്കാനില്‍ നടന്ന സംഭവത്തില്‍ നാല് ലക്ഷം ദിര്‍ഹത്തിന്റെ തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ടിക്കറ്റ്, ഹോട്ടല്‍ താമസം, ഭക്ഷണം തുടങ്ങിയവ വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ചതിയില്‍പ്പെട്ട കാര്യം ബോധ്യമാകുന്നത് യാത്രക്കാര്‍ വിമാനത്താവളത്തിലത്തെി രേഖകള്‍ പരിശോധനക്ക് നല്‍കിയ വേളയിലാണ്. യാത്രമുടങ്ങിയ സങ്കടത്തില്‍ തിരിച്ച് ട്രാവല്‍സിലെത്തി പണം തിരികെ ആവശപ്പെട്ട ഇരകളോട് മാന്യതയില്ലാതെയാണ് തട്ടിപ്പുകാരന്‍ പെരുമാറിയതെന്ന് പരാതിയുണ്ട്. വിദേശ യാത്രകള്‍ നടത്തുന്നവര്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് മാത്രം ടിക്കറ്റുകള്‍ വാങ്ങണമെന്നും ഇത്തരം തട്ടിപ്പുകാരുടെ വലയില്‍ വീഴാതെ സൂക്ഷിണമെന്നും ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയിഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ശംസി പറഞ്ഞു.