പാക്കിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി; പൗരന്മാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഇമ്രാന്‍ ഖാന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാക്കിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി; പൗരന്മാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലമാബാദ്: രാജ്യത്തെ എല്ലാ പൗരന്മാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന നിര്‍ദേശവുമായി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കടുത്ത സാമ്ബത്തിക പ്രതിസന്ധി കാരണമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജൂണ്‍ 30ന് മുന്നെ എല്ലാവരം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് നിര്‍ദേശം. മാത്രമല്ല പൗരന്മാരുടെ ബിനാമി ഇടപാടുകളെയും അനധികൃത നിക്ഷേപങ്ങളെയും പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അന്വേഷണ ഏജന്‍സിയുടെ കൈവശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.പാക്കിസ്ഥാന്‍ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കുന്നതിന് മുന്നെയാണ് ഈ നിര്‍ദേശമെന്നതും ശ്രദ്ധേയമാണ്.

പൗരന്മാരുടെ സ്വത്ത് വിവരങ്ങള്‍ ജൂണ്‍ 30ന് മുന്നെ വെളിപ്പെടുത്തണമെന്നും അതിന് ശേഷം അവസരം നല്‍കില്ലെന്നും ഇമ്രാന്‍ മുന്നറിയിപ്പ് നല്‍കി. ബിനാമി സ്വത്തുക്കള്‍, ബിനാമി അക്കൗണ്ടുകള്‍, വിദേശരാജ്യങ്ങളിലെ നിക്ഷേപം തുടങ്ങിയ കാര്യങ്ങളുടെ വിവരങ്ങളാണ് വെളിപ്പെടുത്തേണ്ടത്. നികുതി കൃത്യമായി അടയ്ക്കാതെ പാക്കിസ്ഥാന് മുന്നോട്ട് പോകാനാകില്ലെന്നും മികച്ച രാജ്യമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 


LATEST NEWS