ഫോ​ബ്​​സിന്റെ സ്വ​പ്ര​യ​ത്​​ന​ത്താ​ൽ സ​മ്പ​ന്ന​രാ​യവരുടെ പ​ട്ടി​ക​യി​ൽ  ര​ണ്ട്​ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫോ​ബ്​​സിന്റെ സ്വ​പ്ര​യ​ത്​​ന​ത്താ​ൽ സ​മ്പ​ന്ന​രാ​യവരുടെ പ​ട്ടി​ക​യി​ൽ  ര​ണ്ട്​ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ

ന്യൂ​യോ​ർ​ക്​​:  സ്വ​പ്ര​യ​ത്​​ന​ത്താ​ൽ സ​മ്പ​ന്ന​രാ​യ 60 വ​നി​ത​ക​ളെ ഫോ​ബ്​​സ്​ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ അ​തി​ൽ ര​ണ്ട്​ ഇ​ന്ത്യ​ൻ വം​ശ​ജ​രും.  ടെ​ക്​​നോ​ള​ജി എ​ക്​​സി​ക്യൂ​ട്ടി​വു​മാ​രാ​യ ജ​യ​ശ്രീ ഉ​ല്ലാൽ, നീ​രജ​ സേ​ഥി എ​ന്നി​വ​രാ​ണ്​ അ​മേ​രി​ക്ക​യി​ലെ അ​തി​സ​മ്പ​ന്ന വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. 

130കോ​ടി ഡോ​ള​റു​മാ​യി ജ​യ​ശ്രീ 18ാമ​തും നൂ​റു കോ​ടി ഡോ​ള​റു​മാ​യി സേ​ഥി 21ാം സ്​​ഥാ​ന​ത്തു​മാ​ണ്​ എ​ത്തി​യ​ത്.  പ്ര​തി​ബ​ന്ധങ്ങ​ൾ തരണംചെയ്​ത്​ അ​മേ​രി​ക്ക​യി​ലെ സം​രം​ഭ​ക​ത്വ​ത്തിന്റെ  പു​തി​യ ഉ​യ​ര​ങ്ങ​ളി​ൽ ഇൗ വ​നി​ത​ക​ൾ എ​ത്തി​യ​താ​യി ഫോ​ബ്​​സ്​ പ​റ​യു​ന്നു.  ടെ​ലി​വി​ഷ​ൻ താ​ര​വും സം​രം​ഭ​ക​യു​മാ​യ  21 കാ​രി കൈ​ലി ജെ​ന്ന​റാ​ണ്​ പ​ട്ടി​ക​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​ത.