അമേരിക്കയിലെ വടക്കന്‍ കലിഫോര്‍ണിയയെ വിഴുങ്ങി കാട്ടുതീ പടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കയിലെ വടക്കന്‍ കലിഫോര്‍ണിയയെ വിഴുങ്ങി കാട്ടുതീ പടരുന്നു

കലിഫോര്‍ണിയ: അമേരിക്കയിലെ വടക്കന്‍ കലിഫോര്‍ണിയയെ വിഴുങ്ങി കാട്ടുതീ പടരുന്നു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.വ്യാഴാഴ്ച സീയേറ ഫുട്ഹില്‍സില്‍ ആരംഭിച്ച കാട്ടുതീ 8,000 ഏക്കര്‍ മേഖലയെ ബാധിച്ചു.മേഖലയില്‍ നിന്ന് ആയിരത്തോളം കുടുംബങ്ങളെ നിലവില്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അഗ്‌നിശമനസേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.
 
എന്നാല്‍ കാറ്റു ശക്തമാകുന്നത്് കൊണ്ട് സ്ഥിതിഗതികള്‍ മോശമാക്കുന്നു. അതിനാല്‍ പാരഡൈസ്, മഗാലിയ, കോണ്‍കൗ അടക്കമുള്ള പട്ടണങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
 


LATEST NEWS