ജര്‍മനിയുടെ മുന്‍ പ്രസിഡന്റ് റോമന്‍ ഹെര്‍സോഗ് അന്തരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജര്‍മനിയുടെ മുന്‍ പ്രസിഡന്റ് റോമന്‍ ഹെര്‍സോഗ് അന്തരിച്ചു

ബെര്‍ലിന്‍ : ജര്‍മനിയുടെ മുന്‍ പ്രസിഡന്റ് റോമന്‍ ഹെര്‍സോഗ് (82) അന്തരിച്ചു. ജര്‍മനിയിലെ സൗത്ത് വെസ്റ്റ് സംസ്ഥാനമായ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

ഹോളോകോസ്റ്റ് സ്മരണ ജര്‍മനിയില്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണ് ഹെര്‍സോഗ്. 1994ല്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിന്റെ കാലത്തും, 1999ല്‍ ചാന്‍സലര്‍ ഗേഹാര്‍ഡ് ഷ്രൊയ്ഡറുടെ കാലത്തും പ്രസിഡന്റായിരുന്ന ഹെര്‍സോഗ് ഭരണഘടനാ കോടതി ജഡ്ജിയായി മുമ്പ് സ്ഥാനം വഹിച്ചിരുന്നു. നാസി ഭരണ കാലത്ത് പോളണ്ടിലുടനീളം സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നു ഇദ്ദേഹം. ജര്‍മനിയുടെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ഹെര്‍സോഗ്. 


LATEST NEWS