സ്ത്രീകളെ നോക്കി ചൂളം വിളിച്ചാലും, പരിഹസിച്ചാലും ഇനി കടുത്ത ശിക്ഷ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്ത്രീകളെ നോക്കി ചൂളം വിളിച്ചാലും, പരിഹസിച്ചാലും ഇനി കടുത്ത ശിക്ഷ

സ്ത്രീകളെ പരിഹസിച്ചാലും ഫ്രാന്‍സില്‍ അത് കുറ്റമാകും. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കര്‍ശന നടപടികളുമായി രംഗത്തെത്തിയത്.രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. അശ്ലീല പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതും തെരുവുകളില്‍ സ്തീകളെ നോക്കി ചൂളം വിളിക്കുന്നതും കുറ്റകരമായി കണക്കാക്കി കനത്ത പിഴ ഈടാക്കും. സ്ത്രീകള്‍ ഭയത്തോടെ ജീവിക്കുന്ന രാജ്യമായി ഫ്രാന്‍സിനെ വിലയിരുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് മാക്രോണ്‍ പറഞ്ഞു. 

സംഭവം നടക്കുന്നിടത്തുവെച്ചു തന്നെ പിഴയീടാക്കാന്‍ പോലീസിന് അധികാരവും നല്‍കും. 

സ്ത്രീകളുടെ മൊബൈലില്‍ അനാവശ്യമായി വിളിച്ചു ശല്യം ചെയ്താലും ശിക്ഷയുണ്ട്. ലിംഗപരമായി സ്ത്രീകളെ അധിക്ഷേപിക്കുന്നതും കുറ്റകരമാക്കും. ഉഭയകക്ഷി സമ്മതത്തോടെ ലൈംഗീക ബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായപരിധി 15 ആക്കാനും നിര്‍ദ്ദേശമുണ്ട്. കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണിത്.പോണ്‍ സൈറ്റുകള്‍ക്കും ഇനി മുതല്‍ ഫ്രാന്‍സില്‍ നിയന്ത്രണമുണ്ടാകും.