ഫ്യൂ​ഗോ അ​ഗ്നി​പ​ര്‍​വ​തം വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്യൂ​ഗോ അ​ഗ്നി​പ​ര്‍​വ​തം വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ച്ചു

ഗ്വാ​ട്ടി​മാ​ല സി​റ്റി: മ​ധ്യ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഗ്വാ​ട്ടി​മാ​ല​യി​ലെ ഫ്യൂ​ഗോ അ​ഗ്നി​പ​ര്‍​വ​തം വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ച്ചു.40 കി​ലോ​മീ​റ്റ​ര്‍ തെ​ക്കു​പ​ടി​ഞ്ഞാ​റു​ള്ള അ​ഗ്നി​പ​ര്‍​വ​തം പ്ര​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​ത്രി 9.20നാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.4,800 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ചാ​ര​വും പു​ക​യും വ​മി​ച്ചു. അ​ഗ്നി​പ​ര്‍​വ​ത പ്രാ​ന്ത​ത്തി​ല്‍ നി​ന്ന് നി​ര​വ​ധി പേ​രെ ഒ​ഴി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 

ഗ്വാ​ട്ടി​മാ​ല​സി​റ്റി​യി​ല്‍ നി​ന്ന് ചാ​ര​വും പാ​റ​ക്ക​ല്ലു​ക​ളും കി​ലോ​മീ​റ്റ​റു​ക​ള്‍ ദൂ​രേ​ക്കു തെ​റി​ച്ചു. എ​ന്നാ​ല്‍ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.  ക​ഴി​ഞ്ഞ ജൂ​ണ്‍ മു​ന്നി​ന് ഫ്യൂ​ഗോ അ​ഗ്നി​പ​ര്‍​വ​തം പൊ​ട്ടി​ത്തെ​റി​ച്ച്‌ 165 പേ​ര്‍ മ​രി​ച്ചി​രു​ന്നു.