മരണവീട്ടില്‍  ഫുട്‌ബോള്‍ കളി ;  പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് വീട്ടുകാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മരണവീട്ടില്‍  ഫുട്‌ബോള്‍ കളി ;  പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് വീട്ടുകാര്‍

സാധാരണ മരണവീട്ടില്‍ വളരെ ദു:ഖകരമായ അവസ്ഥയിലായിരിക്കും അന്തരീക്ഷം .എന്നാല്‍ പതിവിലും വ്യത്യസ്തമായ ഒരു മരണവീടാണ് പെറുവിലേത്. ഇത് കണ്ടു നിന്നവര്‍ പോലും അന്തിച്ചുപോകും. പെറുവില്‍ ഒരു മരണവീട്ടില്‍ അരങ്ങേറിയത് ഞെട്ടിക്കുന്ന സംഭവം.

ഫുട്‌ബോള്‍ പ്രേമികളായ ഈ വീട്ടുകാര്‍ മൃതദേഹം വച്ചിരിക്കുന്നതിനു സമീപത്തുള്ള ടിവിയില്‍ മത്സരം കാണുന്ന ദൃശ്യങ്ങളാണു പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ ഗോള്‍ അടിക്കുന്നതു കണ്ടു മൃതദേഹത്തിന് അടുത്ത് ഇരിക്കുന്നവര്‍ പരസ്പരം കെട്ടിപ്പിടിച്ചും ആശ്ലേഷിച്ചും സന്തോഷം പങ്കുവയ്ക്കുന്ന വീഡിയോണു പുറത്തു വന്നിരിക്കുന്നത്. വീഡിയോ വൈറലായതിനെ തുടര്‍ന്നു പ്രതികരണവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.


LATEST NEWS