ഭൂമിയുടെ ഹൈ  റസല്യൂഷൻ ചിത്രം പകർത്താൻ ഖലീഫസാറ്റ് ഇന്ന് ബഹിരാകാശത്തേക്ക് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭൂമിയുടെ ഹൈ  റസല്യൂഷൻ ചിത്രം പകർത്താൻ ഖലീഫസാറ്റ് ഇന്ന് ബഹിരാകാശത്തേക്ക് 

യു.എ.ഇയുടെ ആദ്യ തദ്ദേശീയ കൃതൃമോപഗ്രഹം ഖലീഫസാറ്റ്  ഇന്ന് വിക്ഷേപണം ചെയ്യും. ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ യു.എ.ഇ സമയം രാവിലെ എട്ടിനാണ്  വിക്ഷേപണം. ഭൂമിയുടെ ഏറ്റവും ഹൈ റസല്യൂഷൻ ചിത്രങ്ങൾ സൂക്ഷ്മമായി പകർത്താനും, കാലാവസ്ഥ  നിരീക്ഷണവും, പ്രകൃതി ക്ഷോഭങ്ങൾക്ക് മുന്നറിയിപ്പ് നൽകുക  തുടങ്ങി വിവിധ മേഖലകളിൽ ഖലീഫാസാറ്റ് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.

മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസിെൻറ എച്ച് 2 എ റോക്കറ്റാണ് ഖലീഫാസാറ്റിനെ വഹിക്കുന്നത്. വിക്ഷേപണം നിരീക്ഷിക്കുന്നതിന് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രസംഘം ജപ്പാനിലെത്തിയിട്ടുണ്ട്. വിക്ഷേപണം എം.ബി.ആർ.എസ്.സി വെബ്സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്യും. 

ഭൂമിയുടെ ഏറ്റവും ഹൈ റസല്യൂഷൻ ചിത്രങ്ങൾ അതി സൂക്ഷ്മമായി പകർത്താനും ലോകത്ത് എവിടേക്കും അതിവേഗം കൈമാറാനും കഴിയും. കാലാവസ്ഥാ നിരീക്ഷണം, അടിസ്ഥാന സൗകര്യ വികസനം, നഗരാസൂത്രണം, സമുദ്ര പഠനം തുടങ്ങിയ മേഖലകളിൽ വിലപ്പെട്ട വിവരങ്ങൾ ഖലീഫാസാറ്റ് വഴി ലഭ്യമാകും. ഖലീഫസാറ്റിന്റെ വിക്ഷേപണം ബഹിരാകാശഗവേഷണരംഗത്തെ പുതുയുഗത്തിൻറെ തുടക്കമാണെന്നു ദുബൈ കിരീടാവകാശിയും എം.ബി.ആർ.എസ്.സി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു.