വീടിന് പുറത്താക്കപ്പെട്ട യുവതിക്ക് കൊടും തണുപ്പില്‍ ദാരുണാന്ത്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീടിന് പുറത്താക്കപ്പെട്ട യുവതിക്ക് കൊടും തണുപ്പില്‍ ദാരുണാന്ത്യം

നേപ്പാള്‍ :അന്ധവിശ്വാസത്തിന്റെ പേരില്‍ 21 കാരിക്ക് ദാരുണാന്ത്യം സംഭവിച്ചത് നേപ്പാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ്. ഇവിടുത്തെ ഗ്രാമങ്ങളില്‍ ആര്‍ത്തവകാലത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് പതിവാണ്. ഈ ക്രൂരമായ വിവേചനത്തിനു വഴി തെളിക്കുന്നത് ആര്‍ത്തവമുള്ള സ്ത്രീകള്‍ വീട്ടിനുള്ളില്‍ ഉണ്ടായാല്‍ ദൈവങ്ങള്‍ കോപിക്കും എന്ന ഹിന്ദുവിശ്വാസികള്‍ക്കിടയിലെ അന്ധവിശ്വാസമാണ്. മരണ കാരണം തണുപ്പില്‍ നിന്ന് രക്ഷ നേടാനായി തീ കത്തിച്ചപ്പോള്‍ ഉണ്ടായ പുക ശ്വസിച്ചതും അമിതമായ തണുപ്പേറ്റതുമാണെന്ന് സര്‍ക്കാര്‍ വക്താവ് പറയുന്നു.