ബ്രസീലില്‍ ആ‍യുധധാരികള്‍ ജയില്‍ ആക്രമിച്ചു; നൂറിലധികം തടവുകാര്‍ രക്ഷപ്പെട്ടു; 41 പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രസീലില്‍ ആ‍യുധധാരികള്‍ ജയില്‍ ആക്രമിച്ചു; നൂറിലധികം തടവുകാര്‍ രക്ഷപ്പെട്ടു; 41 പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി

സം​പൗ​ളോ: വ​ട​ക്കു​കി​ഴ​ക്ക​ന്‍ ബ്ര​സീ​ലി​ല്‍ അ​തീ​വ സു​ര​ക്ഷ​യു​ള്ള ജ​യി​ല്‍ ആ​ക്ര​മി​ച്ച്‌ ആ‍​യു​ധ​ധാ​രി​ക​ള്‍ 105 ത​ട​വു​കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി. പ​രൈ​ബ​യി​ലെ റോ​മു ഗോ​ണ്‍​കാ​ല്‍​വ​സ് അ​ബ്രാ​ന്‍റ​സ് ജ​യി​ലാ​ണ് ആ​ക്ര​മ​ണം. പോ​രാ​ട്ടം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ട​വു​കാ​ര്‍ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

നാ​ലു വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​യ ഇ​രു​പ​തോ​ളം ആ‍​യു​ധ​ധാ​രി​ക​ളാ​ണ് ജ​യി​ല്‍ ആ​ക്ര​മി​ച്ച​ത്. ജ​യി​ലി​ന്‍റെ പ്ര​ധാ​ന ക​വാ​ടം ബോം​ബി​ട്ട് ത​ക​ര്‍​ത്ത ശേ​ഷം ഇ​ര​ച്ചു​ക​യ​റി​യ അ​ക്ര​മി​ക​ള്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 

ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​രി​ല്‍ 41 പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​താ​യി ബ്ര​സീ​ല്‍ ജ​യി​ല്‍ ഭ​ര​ണ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. മ​റ്റു ത​ട​വു​കാ​ര്‍​ക്ക് വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. അ​ക്ര​മി​ക​ള്‍ ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.


LATEST NEWS