ഹാക്ക് ചെയ്തതെന്ന വാര്‍ത്ത യു.എ.ഇ നിഷേധിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഹാക്ക് ചെയ്തതെന്ന വാര്‍ത്ത യു.എ.ഇ നിഷേധിച്ചു


ന്യൂയോര്‍ക്ക്: ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റും, സോഷ്യല്‍ മീഡിയാ അക്കൗണ്ടും ഹാക്ക് ചെയ്തുവെന്ന വാര്‍ത്ത തള്ളി യു.എ.ഇ. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിനേരത്തെ പുറത്ത് വിട്ടത് അനുസരിച്ച്   യു എ ഇ ആണ് ഹാക്ക് ചെയ്തതെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ യു എ ഇ ഇത് നിഷേധിച്ചിരിക്കുകയാണ്. മെയ് 23 ന് ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും ഹാക്ക് ചെയ്ത് ഖത്തര്‍ അമീറിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തെറ്റാണെന്നാണ് യു എ ഇ പറയുന്നത്.


LATEST NEWS