പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോര്‍ജ് എ റൊമേറോ അന്തരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോര്‍ജ് എ റൊമേറോ അന്തരിച്ചു


ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോര്‍ജ് എ റൊമേറോ(77)  അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. ഹോളിവുഡിലെ ഹൊറര്‍ സിനിമകളുടെ അറിയപ്പെടുന്ന സംവിധായകനാണ് റൊമേറോ. 
1968ല്‍ ബോക്‌സ്ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു നൈറ്റ് ഓഫ് ദ ലിവിംഗ് ഡെഡി. ഈ ഹോളിവുഡ് സോംബി ചിത്രത്തിന്റെ സംവിധായകനും സഹ എഴുത്തുകാരനുമാണ് റൊമേറോ. അടങ്ങാത്ത രക്തക്കൊതിയുമായി കഴിയുന്ന പ്രേതങ്ങളുടെ കഥ പറയുന്ന 'സോംബി' തുടര്‍ചിത്രങ്ങളുടെ തുടക്കമായിരുന്നു ലിവിംഗ് ഡെഡ്. റൊമേറോയുടെ മറ്റു ചിത്രങ്ങള്‍ ദെയര്‍ഴ്‌സ് ഓള്‍വേയ്‌സ് വാനില(1971), മാര്‍ട്ടിന്‍(1978), ഡോണ്‍ ഓഫ് ദ ഡെഡ്(1978), ക്രീപ് ഷോ (1982) തുടങ്ങിയവയാണ് . 


 


LATEST NEWS