ചൈ​നാ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം: ഹോങ്‍കോങ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൈ​നാ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം: ഹോങ്‍കോങ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

ഹോ​ങ്കോം​ഗ്: ചൈ​നാ​വി​രു​ദ്ധ ജ​നാ​ധി​പ​ത്യ​പ്ര​ക്ഷോ​ഭ​ക​ര്‍ സ​മ​രം ശ​ക്ത​മാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഹോങ്‍കോങ് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും അടച്ചു. വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ചെക്ക്- ഇന്നുകളും നിർത്തി. എല്ലാ വിമാനസർവീസുകളും റദ്ദാക്കി. സ്വാതന്ത്ര്യവാദികളുടെ ഉപരോധം പ്രവർത്തനങ്ങളെ ബാധിച്ചതിനാലാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ചയാണ് പ്രതിഷേധക്കാർ വിമാനത്താവളം ഉപരോധിക്കാൻ തുടങ്ങിയത്.

പ​ത്താ​ഴ്ച​യാ​യി തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ത്തെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ പോ​ലീ​സ് അ​ക്ര​മം കാ​ണി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​ക്ഷോ​ഭ​ക​ര്‍ തി​ങ്ക​ളാ​ഴ്ച വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു റാ​ലി ന​ട​ത്തി​യ​ത്. ഉ​പ​രോ​ധ​ത്തെ തു​ട​ര്‍​ന്ന് നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്ത് കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ‌

‌ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ‌ഇ​ന്ന​ലെ അ​യ്യാ​യി​ര​ത്തോ​ളം പേ​ര്‍ പെ​ട്ടെ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു റാ​ലി ന​ട​ത്തി​യ തി​നെ​ത്തു​ട​ര്‍​ന്ന് എ​ല്ലാ സ​ര്‍​വീ​സു​ക​ളും നി​ര്‍​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു.
160 ലേറെ സർവ്വീസുകളാണ് വിമാനത്താവള അധികൃതർ റദ്ദാക്കിയത്. ഹോങ്‍കോങ്ങിലേക്ക് വരരുതെന്ന് യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഴ്ചകളായി ഇവിടെ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘർഷം തുടര്‍ന്നു വരികയാണ്. വിവാദ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ഹോങ്കോങില്‍ പ്രക്ഷോപം നടത്തുന്നത്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്.

പ്ര​ക്ഷോ​ഭ​ക​ര്‍​ക്ക് ചൈ​ന ഇ​ന്ന​ലെ​യും ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ല്കി. പോ​ലീ​സി​നു നേ​ര്‍​ക്ക് പെ​ട്രോ​ള്‍ ബോം​ബ് എ​റി​യു​ന്ന​ത ട​ക്ക​മു​ള്ള അ​ക്ര​മ​ങ്ങ​ളാ​ണ് പ്ര​ക്ഷോ​ഭ​ക​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും ഇ​തു തീ​വ്ര​വാ​ദ​മാ​ണെ​ന്നും സ്റ്റേ​റ്റ് കൗ​ണ്‍​സി​ലി​ലെ ഹോ​ങ്കോം​ഗ്, മ​ക്കാ​വു കാ​ര്യ​ങ്ങ​ള്‍​ക്കാ​യു​ള്ള ഓ​ഫീ സി​ന്‍റെ വ​ക്താ​വ് യാം​ഗ് ഗു​വാം​ഗ് ആ​രോ​പി​ച്ചു.


LATEST NEWS