യമനില്‍‌ ഹൂതി അക്രമണം; 6 സൈനികര്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യമനില്‍‌ ഹൂതി അക്രമണം; 6 സൈനികര്‍ കൊല്ലപ്പെട്ടു

സന: യമനില്‍‌ സൈനിക പരേഡ് ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനിക പരേഡ് ഗ്രൌണ്ട് ലക്ഷ്യം വെച്ചെത്തിയ ഡ്രോണ്‍ വേദിയില്‍ പതിക്കുകയായിരുന്നു.  

ലഹജി പ്രവിശ്യയിലാണ് ആക്രമണം നടന്നത്.
സൗദി ലക്ഷ്യമാക്കി യമനിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ തൊടുക്കാനുള്ള ശ്രമത്തിനിടെ 15 ഹൂതികൾ ഇന്നലെ കൊല്ലപ്പെട്ടു. സഅദ പ്രവിശ്യയിലെ അൽ തയ്യാറില്‍ നിന്നാണ് സൗദി ലക്ഷ്യമാക്കി മിസൈലാക്രമണ ശ്രമം ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഡ്രോണ്‍ ആക്രമണം.


LATEST NEWS