മഞ്ഞുമലകള്‍ക്കിടയിലെ ആഡംബര സൗധം ; പക്ഷേ പ്രവേശനം കൊടുകുറ്റവാളികള്‍ക്ക് മാത്രം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഞ്ഞുമലകള്‍ക്കിടയിലെ ആഡംബര സൗധം ; പക്ഷേ പ്രവേശനം കൊടുകുറ്റവാളികള്‍ക്ക് മാത്രം

ആര്‍ട്ടിക്കിലെ മഞ്ഞുമലകള്‍ക്കിടയില്‍ ഒരു അതിമനോഹര സൗധം. ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഈ സൗധം പക്ഷേ ഗ്രീന്‍ലാന്റിലെ ക്രിമനലുകളെ പാര്‍പ്പിക്കാനുളള തടവറയാണ്. 

ഗ്രീന്‍ലാന്‍ഡ് തലസ്ഥാനമായ ന്യൂക്കിലാണ് ഈ ആഡംബര നിര്‍മ്മിതി. മഞ്ഞുപുതച്ചുകിടക്കുന്ന മലനിരകള്‍ക്കിടയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഈ ആഡംബര ജയില്‍ 2019ല്‍ കുറ്റവാളിക്കള്‍ക്കായി തുറക്കും. ഗ്രീന്‍ലാന്റിലെ ഏറ്റവും കുപ്രസിദ്ധരായ തടവുപുള്ളികളെ മാത്രമാകും ഇവിടെ പാര്‍പ്പിക്കുകയെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു. 86000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ജയിലില്‍ 76 തടവറകളുണ്ട്. 

തുറന്ന ജയിലുകളുള്ള ഗ്രീന്‍ലാന്‍ഡില്‍ കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്നത് ദുഷ്‌കരമായതോടെയാണ് ഈ പുതിയ സംവിധാനം അധികൃതര്‍ ഒരുക്കുന്നത്.

ന്യൂക്കില്‍ നിലവിലുള്ള 154 തടവുകാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 6 ജയിലുകള്‍ മാത്രമാണുള്ളത്. ഇവയാകട്ടെ തുറന്ന ജയിലുകളും. തടവുകാര്‍ക്ക് പുറത്തു പോയി പഠിക്കുവാനും, ജോലി ചെയ്യാനുമെല്ലാം സ്വാതന്ത്ര്യമുള്ളവയാണ് ഈ ജയിലുകള്‍. രാത്രിയ്്ക്കു മുമ്പ് തിരികെ ജയിലില്‍ എത്തണമെന്നത് മാത്രമാണ് നിബന്ധന. എന്നാല്‍ കൊടുംകുറ്റവാളികളെ ഇത്തരം ജയിലുകളില്‍ പാര്‍പ്പിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ പുതിയ ജയില്‍.