കാശ്‌മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടാന്‍ തയ്യാര്‍; വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കുമെന്ന് ഇമ്രാന്‍ ഖാന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാശ്‌മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടാന്‍ തയ്യാര്‍; വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കുമെന്ന് ഇമ്രാന്‍ ഖാന്‍

റാവല്‍പ്പിണ്ടി: ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. കാശ്‌മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടാന്‍ തന്റെ രാജ്യത്തെ ജനങ്ങള്‍ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ താന്‍ ഒരിക്കലും ഇന്ത്യയ്‌ക്കെതിരല്ലെന്നും ഇന്ത്യ ഭരിക്കുന്ന നേതാക്കളുടെ ആശയങ്ങളെയാണ് എതിര്‍ക്കുന്നതെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കും. കശ്മീരിലെ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നടപടിയെ പാക്കിസ്താന്‍ പ്രതിരോധിക്കും. പാക്കിസ്താന്‍ സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇംറാന്‍ ഖാന്‍ ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിച്ചത്. കശ്മീരിന് വേണ്ടി പോരാടാന്‍ പാക്കിസ്താന്‍ തയ്യാറാണ്. ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടി അന്താരാഷ്ട്രതലത്തില്‍ ഉന്നയിക്കും. കശ്മീര്‍ വിഷയം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപുമായി സംസാരിച്ചതായും ഇംറാന്‍ വ്യക്തമാക്കി.

ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം നാസി പ്രത്യയശാസ്ത്രം തന്നെയാണെന്നും ഇംറാന്‍ഖാന്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ജഡ്ജിമാര്‍ക്ക് ഭയമാണെന്നും മാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടുകയാണെന്നും പ്രതിപക്ഷത്തിന് പാര്‍ലമെന്‍റില്‍ സംസാരിക്കാനാകാത്ത സാഹചര്യമാണെന്നും ഇംറാന്‍‌ ഖാന്‍ ആരോപിച്ചു.