ഇ​ന്ത്യ വ​ൻ​തോ​തി​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്നെ​ന്നു പാ​ക്കി​സ്ഥാ​ൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ​ന്ത്യ വ​ൻ​തോ​തി​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്നെ​ന്നു പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ വ​ൻ​തോ​തി​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ. ലോ​ക​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന​വ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ണ​വ​പ​ദ്ധ​തി​ക​ളെ​ന്നും സ​മാ​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ന്ന പേ​രി​ൽ ല​ഭി​ക്കു​ന്ന ആ​ണ​വോ​ർ​ജം ഇ​ന്ത്യ വ​ഴി​മാ​റ്റി ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ന​ഫീ​സ് സ​ക്ക​റി​യ ആ​രോ​പി​ച്ചു.

സ​മാ​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ന്ന പേ​രി​ൽ ആ​ണ​വോ​ർ​ജം സ്വ​ന്ത​മാ​ക്കി​യി​ട്ട് അ​ത് ആ​ണ​വാ​യു​ധ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ഇ​ന്ത്യ ചെ​യ്യു​ന്ന​ത്. ഇ​ത് പാ​ക്കി​സ്ഥാ​നു ക​ടു​ത്ത സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ലോ​ക​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന​വ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ണ​വ​പ​ദ്ധ​തി​ക​ൾ. ഇ​തി​നെ സാ​ധൂ​ക​രി​ക്കു​ന്ന നി​ര​വ​ധി പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും ന​ഫീ​സ് സ​ക്ക​റി​യ ആ​രോ​പി​ച്ചു.

ഇ​ന്ത്യ​ക്ക് ആ​ണ​വ സാ​മ​ഗ്രി​ക​ൾ ന​ൽ​കു​ന്പോ​ഴും ഇ​ന്ത്യ​യു​ടെ എ​ൻ​എ​സ്ജി അം​ഗ​ത്വ വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്പോ​ഴും ഇ​ക്കാ​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും പാ​ക്കി​സ്ഥാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു.  


LATEST NEWS