ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; പ്രതിഷേധം അറിയിച്ച് പാകിസ്താന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; പ്രതിഷേധം അറിയിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്​: ജമ്മു-കശ്​മീരി​ല്‍ നിയന്ത്രണരേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ച്‌​ ഇന്ത്യന്‍ ആക്​ടിങ്​ ഡെപ്യൂട്ടി ​ഹൈക്കമീഷണറെ പാകിസ്​താന്‍ വിളിച്ചു വരുത്തി അപലപിച്ചു. ഇന്നലെ ചിരികോട്ട്​ മേഖലയില്‍ ഇന്ത്യ പ്രകോപനമില്ലാ​െത വെടി വെക്കുകയായിരുന്നുവെന്നാണ്​ പാകിസ്​താ​​െന്‍റ വാദം. വെടിവെപ്പിനെ തുടര്‍ന്ന്​ ട്രോത്തി ​ഗ്രാമത്തില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നുണ്ടെന്നും പാകിസ്​താനാണ്​ അത്​ ലംഘിക്കുന്നതെന്നും ജമ്മു കശ്​മീര്‍ ബി.എസ്​.എഫ്​ എ.ഡി.ജി കമല്‍നാഥ്​ ചൗബെ പറഞ്ഞു.