മോദി - ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ ചർച്ച ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോദി - ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ ചർച്ച ഇന്ന്

ദില്ലി: ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും കൂടിക്കാഴ്ചയ്ക്കു ശേഷം ഒപ്പുവയ്ക്കും. 

വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്താനാവും പ്രധാന ചർച്ച. ഭീകരതയ്ക്കെതിരെ ഒരുമിച്ച് നീങ്ങാനുള്ള പ്രഖ്യാപനം ഉണ്ടാവും. ഉത്തരകൊറിയും തെക്കൻകൊറിയും നടത്തിയ ചർച്ചകൾക്ക് ശേഷമുള്ള സ്ഥിതിയും ഇരു നേതാക്കളും വിലയിരുത്തും. 

അതേസമയം, ആണവായുധ നിരായുധീകരണം നടപ്പിലാക്കുന്നതിനായി യു.എസ്​ ഗുണ്ടാസംഘങ്ങൾ ഉപയോഗിക്കുന്ന രീതിയാണ്​ നടപ്പിലാക്കുന്നതെന്ന വിമർശനവുമായി ഉത്തരകൊറിയ കഴിഞ്ഞ ദിവസം അമേരിക്കക്കെതിരെ രംഗത്ത് വന്നിരുന്നു. ആണവ നിരായൂധീകരണത്തിൽ അമേരിക്കയുടെ തിടുക്കത്തെ  അംഗീകരിക്കാനികില്ലെന്നാണ് ഉത്തരകൊറിയ വ്യക്തമാക്കി. അടുത്തിടെ നടന്ന ട്രംപ് - കിം കൂടിക്കാഴ്ച ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്.