അമേരിക്കയില്‍ നാശം വിതച്ചു വീശിയ ഇര്‍മ  കടലിനെ കരയാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 അമേരിക്കയില്‍ നാശം വിതച്ചു വീശിയ ഇര്‍മ  കടലിനെ കരയാക്കി

ഫ്‌ളോറിഡ: അമേരിക്കയില്‍ നാശം വിതച്ചു വീശിയ ഇര്‍മ  കടലിനെ കരയാക്കി.   അപൂര്‍വമായ പ്രതിഭാസത്തിന്നാണ് . ബഹാമാസ് , ഫ്‌ളോറിഡ തീരങ്ങള്‍ സാക്ഷിയായത്. കടലിനെ കാറ്റ് പിന്നോട്ടു വലിച്ചു കൊണ്ടുപോയി എന്നാണ് റിപ്പോര്‍ട്ട്. ഏറെ നേരം ഇവിടങ്ങളില്‍ തീരത്തോട് അടുത്ത് കടല്‍ വരണ്ട അവസ്ഥയിലായിരുന്നു.

 മുമ്പ് ലോകത്താകെ സുനാമി, നാശം വിതച്ചപ്പോഴും ഇത്തരത്തില്‍ കടല്‍ പിന്നോട്ടു വലിഞ്ഞ പ്രതിഭാസമുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമാണ് ഇര്‍മ സൃഷ്ടിച്ച അവസ്ഥ. തീരത്തു നിന്ന് കടലിനെ മണിക്കൂറുകളോളം വലിച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ് കണ്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വരണ്ടു കിടക്കുന്ന പ്രദേശത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഇവര്‍ പോസ്റ്റ് ചെയ്തു.

 ബഹാമാസില്‍ കടല്‍ അപ്രത്യക്ഷമായി എന്നാണ് ട്വിറ്ററില്‍ ഒരാള്‍ കുറിച്ചത്. ബഹാമാസില്‍ രാത്രി വൈകി കടലില്‍ വെള്ളം നിറഞ്ഞു. വെള്ളം പതുക്കെ ഒഴുകിയെത്തുന്നതിന്റെ ദൃശ്യങ്ങളും ട്വിറ്ററിലും ഫേസ്ബുക്കിലും വ്യാപമായി പ്രചരിച്ചു.      മറ്റൊരാള്‍ വരണ്ട കടലിലൂടെ ഇറങ്ങി നടക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അക്ഷരാര്‍ഥത്തില്‍ ഈ കടലില്‍ വെള്ളമില്ല, ഇവിടെ കടലും ബീച്ചുമില്ല തുടങ്ങിയ വിവരണങ്ങള്‍ നല്‍കിയവരുമുണ്ട്. ഫ്‌ളോറിഡയിലും സമാനമായ അവസ്ഥ വന്നു. 


LATEST NEWS