ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സിറിയയിലെ അവസാന താവളവും ഇല്ലാതാകുന്നതായി റിപ്പോർട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സിറിയയിലെ അവസാന താവളവും ഇല്ലാതാകുന്നതായി റിപ്പോർട്ട്

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സിറിയയിലെ അവസാന താവളവും ഇല്ലാതാകുന്നതായി റിപ്പോർട്ട്. ബഗൗസ് എന്ന ഐഎസ് താവളം തിരിച്ചുപിടിക്കാൻ യുഎസ് പിന്തുണയോടെ സിറിയൻ ഡെമോക്രാറ്റിക് സേന (എസ്ഡിഎഫ്) ഞായറാഴ്ച ആരംഭിച്ച അന്തിമ പോരാട്ടത്തിൽ നിരവധി ഭീകരരും കുടുംബങ്ങളും കീഴടങ്ങിയെന്നാണ് വിവരം.

നാലുവർഷമായി ഇറാഖ്, സിറിയ ഭാഗങ്ങളിൽനിന്ന് ഐഎസിനെ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങൾക്ക് ഒടുക്കം വിജയത്തോടെ അവസാനമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിറിയയിൽ ഇനി ബഗൗസ് മാത്രമേ ഐഎസിന്റെ അധീനതയിലുള്ളൂ. ചൊവ്വാഴ്ച രാത്രി വൈകിയും കടുത്ത ആക്രമണമാണ് എസ്ഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായത്. 

ബഗൗസിനു മുകളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടാകുന്നതിന്റെ ദൃശ്യങ്ങൾ കുർദിഷ് ടിവി കാണിച്ചിരുന്നു. ഇതുവരെ 3,000 ഐഎസ് ഭീകരർ കീഴടങ്ങിയതായി എസ്ഡിഎഫ് വക്താവ് മുസ്തഫ ബാലി ചൊവ്വാഴ്ച  ട്വിറ്ററിലൂടെ അറിയിച്ചു.