ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം; 18 ഫലസ്തീനികൾ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം; 18 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സയിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 18 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയ്ക്കു പുറമെ സിറിയൻ തലസ്ഥാനമായ ദമസ്‌കസിനു നേരെയും ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ കമാൻഡർ ബഹാ അബൂ അൽഅത്തയെയും ഭാര്യയെയും ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചതിനു പിന്നാലെ ഗസ്സയിൽ നിന്ന് ഇസ്രയേലിനു നേരെ റോക്കറ്റ് ആക്രമണമുണ്ടായിരുന്നു. ഇതിനു മറുപടിയായാണ് മുപ്പതിലേറെ മിസൈൽ, ഷെൽ ആക്രമണങ്ങളിൽ 18 പേരെ കൊലപ്പെടുത്തിയത്. 

ചൊവ്വാഴ്ച രാവിലെയാണ് ഗസ്സ നഗരത്തിലെ ഷെജയ്യയിൽ ബഹാ അബൂ അൽഅത്തയുടെ വീടിനു നേരെ ഇസ്രയേൽ ഷെൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബഹായും അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടു. ഇവരുടെ നാല് മക്കളെയും അയൽവാസിയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്രയേൽ ആക്രമണത്തിന് മറുപടിയായാണ് ഇസ്ലാമിക് ജിഹാദ് റോക്കറ്റ് ആക്രമണം നടത്തിയത്.  
 


LATEST NEWS