​ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രിക്കെതിരെ അ​ഴി​മ​തി​ക്കു​റ്റം ചു​മ​ത്താന്‍ പോലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

​ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രിക്കെതിരെ അ​ഴി​മ​തി​ക്കു​റ്റം ചു​മ​ത്താന്‍ പോലീസ്

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രേ അ​ഴി​മ​തി​ക്കു​റ്റം ചു​മ​ത്ത​ണ​മെ​ന്ന് പൊലീസ്‌. അ​റ്റോ​ർ​ണി ജ​ന​റ​ലി​ന് സ​മ​ർ​പ്പി​ച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് പൊലീസ്, പ്രധാനമന്ത്രിക്കെതിരേ കുറ്റം ചുമത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

കൈ​ക്കൂ​ലി, വ​ഞ്ച​ന എ​ന്നീ കേ​സു​ക​ളി​ൽ നെ​ത​ന്യാ​ഹു​വി​നെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നാ​ണ് പൊലീസ് പറയുന്നത്. ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​​തി​രാ​യ കേ​സു​ക​ളും തെ​ളി​വു​ക​ളും  അ​റ്റോ​ർ​ണി ജ​ന​റ​ലി​ന് പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ജ​ന​പ്രീ​തി വ​ർ​ധി​പ്പി​ക്കാ​നാ​യി മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ഹോ​ളി​വു​ഡ് സി​നി​മാ നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്ന് കോ​ഴ വാ​ങ്ങി​യെ​ന്നുമാണ് നെ​ത​ന്യാ​ഹു​വി​നെ​തി​രേ​യു​ള്ള കേ​സു​ക​ൾ.

അ​തേ​സ​മ​യം, ആ​രോ​പ​ണ​ങ്ങ​ൾ നെ​ത​​​ന്യാ​ഹു നി​ഷേ​ധി​ച്ചു.രാജ്യത്തിന്റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി താ​ൻ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം ഇന്നലെ രാത്രി ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയില്‍ പ​റ​ഞ്ഞു.


LATEST NEWS