ഇറ്റലിയില്‍ മൂന്നാമതൊരു കുട്ടി ജനിച്ചാല്‍ ആ കുടുംബത്തിന് കൃഷിഭൂമി ലഭിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇറ്റലിയില്‍ മൂന്നാമതൊരു കുട്ടി ജനിച്ചാല്‍ ആ കുടുംബത്തിന് കൃഷിഭൂമി ലഭിക്കും

ഇറ്റലി: മൂന്നാമതൊരു കുട്ടി ജനിച്ചാല്‍ ആ കുടുംബത്തിന് കൃഷിഭൂമി സൗജന്യമായി ലഭിക്കും. ഇറ്റലിയിലാണ് ഇങ്ങനെയൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യ നിലവാരം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് പദ്ധതി സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

2019നും 2021നുമിടയ്ക്ക് ജനിക്കുന്ന മൂന്നാമത്തെ കുട്ടിക്കു മാത്രമായിരിക്കും ഈ ആനുകൂല്യത്തിന് അവകാശം. അതേസമയം വിവാഹിതരായ ദമ്പതികള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹത. പത്തുവര്‍ഷമായി ഇറ്റലിയില്‍ താമസിക്കുന്ന വിദേശികളായ ദമ്പതികള്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം.

 

കഴിഞ്ഞ വര്‍ഷം നാലരലക്ഷം കുഞ്ഞുങ്ങള്‍ മാത്രമാണ് ഇറ്റലിയില്‍ പിറന്നുവീണത്. ഇനിയുള്ള വര്‍ഷങ്ങളില്‍ വന്‍തോതില്‍ ജനസംഖ്യ കുറഞ്ഞേക്കുമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആകര്‍ഷകമായ ജനസംഖ്യ ഓഫറുകള്‍ നടപ്പാക്കിയത്.