ഭീ​ക​ര​വാ​ദ​ ​ശ​ല്യം ഇ​ല്ലാ​താ​ക്കാ​ന്‍ കൂ​ട്ടാ​യ പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭീ​ക​ര​വാ​ദ​ ​ശ​ല്യം ഇ​ല്ലാ​താ​ക്കാ​ന്‍ കൂ​ട്ടാ​യ പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

മ​നി​ല: ഭീ​ക​ര​വാ​ദ​ ​ശ​ല്യം ഇ​ല്ലാ​താ​ക്കാ​ന്‍ കൂ​ട്ടാ​യ പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​സി​യാ​ന്‍ ഉ​ച്ച​കോടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇന്ത്യന്‍ പ്ര​ധാ​ന​മ​ന്ത്രി. ഭീ​ക​ര​വാ​ദ​ത്തി​ല്‍​നി​ന്നും ഇ​ന്ത്യ വ​ള​രെ​യേ​റെ അ​നു​ഭ​വ​ച്ചു. ഈ മേ​ഖ​ല നേ​രി​ടു​ന്ന പ്രധാന വെ​ല്ലു​വി​ളി​യാ​ണ് ഭീ​ക​ര​വാ​ദം. ഇ​തി​നെ​തി​രാ​യി രാ​ജ്യ​ങ്ങ​ള്‍ കൈ​കോ​ര്‍​ക്ക​ണ​മെ​ന്നും മോ​ദി ആ​സി​യാ​ന്‍ ഉ​ച്ച​കോടി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​കൂ​ട്ടാ​യ്മ​യി​ലൂ​ടെ കൂ​ടു​ത​ല്‍ എ​ന്തു​നേ​ട്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ക​യെ​ന്ന് അം​ഗ​ങ്ങ​ള്‍ ചി​ന്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​യും ആ​സി​യാ​ന്‍ കൂ​ട്ടാ​യ്മ​യും ത​മ്മി​ല്‍ പ​ഴ​ക്ക​മു​ള്ള ബ​ന്ധ​മാ​ണു​ള്ള​ത്. ഭാ​വി​യി​ലും ശ​ക്ത​മാ​യ സ​ഹ​ക​ര​ണ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു. ആ​സി​യാ​ന്‍ കൂ​ട്ടാ​യ്മ​യു​ടെ അ​മ്ബ​തു വ​ര്‍​ഷ​ങ്ങ​ള്‍ അ​ഭി​മാ​ന​ത്തി​ന്‍റേ​തും ആ​ഹ്ലാ​ദ​ത്തി​ന്‍റേ​തു​മാ​യി​രു​ന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു. അ​ടു​ത്ത വ​ര്‍​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് അ​ദ്ദേ​ഹം ആ​സി​യാ​ന്‍ നേ​താ​ക്ക​ളെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.


LATEST NEWS